Latest News

നാമാവശേഷമാവുന്ന ഔഷധസസ്യങ്ങള്‍

ആയുര്‍വ്വേദ ഔഷധശാസ്ത്രത്തില്‍ ചികിത്സയ്ക്കും ഔഷധ നിര്‍മ്മാണത്തിനും ഔഷധസസ്യലതാദികള്‍ അനിവാര്യമാണല്ലോ ? ഔഷധ സസ്യങ്ങളാണ് ആയുര്‍വ്വേദത്തിന്റെ ജീവനാഡി. എന്നാല്‍ നിര്‍ഭാഗ്യവാശാല്‍ പല ഔഷധസസ്യങ്ങളും ഭൂമുഖത്ത് നിന്നും നാമാവശേഷമായികൊണ്ടിരിക്കുകയാണ്. ചുരുക്കം ചിലതിനെക്കുറിച്ച് ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാനാകാതെ വിഷമിക്കുകയാണ് പുത്തന്‍ തലമുറയിലെ ആയുര്‍വ്വേദ ഗവേഷകര്‍.ഔഷധച്ചെടികള്‍ അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ? അടുത്ത കാലം വരെ നാട്ടിന്‍പുറങ്ങളില്‍ വേലിക്കരികില്‍, അല്ലെങ്കില്‍ കയ്യാലയില്‍ എന്തെങ്കിലും ചെടികള്‍ നട്ടു പിടിപ്പിക്കാറുണ്ടായിരുന്നു. ആടലോടകം, രാമച്ചം, ചെമ്പരത്തി, കൊടുവേരി, പതിമുകം, കൊടുത്തുവ, വന്‍തുമ്പ, തുളസി,വേപ്പ്, കറിവേപ്പ്, നാരകം തുടങ്ങിയവയിലേതെങ്കിലും പറമ്പിന്റെ അരിക് ചേര്‍ന്ന് നട്ടിരുന്നു. എന്നാല്‍ ഇന്ന് കയ്യാലകള്‍ക്കും വേലികള്‍ക്കും പകരം പത്ത് സെന്റിനെ മൂന്നായി പകുത്ത് കല്‍മതിലുകള്‍ കെട്ടി കോണ്‍ക്രീറ്റ് വനം തീര്‍ക്കുമ്പോള്‍ ഔഷധ സസ്യങ്ങള്‍ പിഴുതെറിയപ്പെടുന്നു.പഴമക്കാര്‍ ഒറ്റമൂലികള്‍ക്കായി പച്ച മരുന്നു സസ്യങ്ങള്‍ വീട്ടു മുറ്റത്തും പറമ്പിലും നട്ടിരുന്നു. ഇന്ന് ആ സ്ഥിതിയും മാറി. ഔഷധസസ്യങ്ങളുടെ മഹത്വം കണ്ടറിഞ്ഞ വിദേശികള്‍ നമ്മുടെ ഔഷധികള്‍ ശേഖരിച്ച് പരീക്ഷണത്തിനും പരിരക്ഷിക്കുന്നതിനുമായി കടല്കടത്തുമ്പോള്‍ നാം അവയെ കടലിലേക്ക് എറിയുകയാണ്. സ്വന്തം വീട്ടുമുറ്റത്തും, പറമ്പിലും നാമമറിയാതെ എന്തെല്ലാം ഔഷധസസ്യങ്ങളാണ് വളന്‍ന്നു വരുന്നത്. എന്നാല്‍ അവയില്‍ മിക്കതും ആളറിയാതെ പാഴ്‌ച്ചെടികളായി പിഴുതുമാറ്റപ്പെടുകയാണ്.
വീട്ടുമുറ്റത്തെ പൂന്തോട്ടം ഒരുഔഷധത്തോട്ടമായി മാറ്റാവുന്നതാണ്. വീട്ടുമുറ്റത്തെ തോട്ടത്തില്‍ വളര്‍ത്താവുന്ന ഔഷധ സസ്യങ്ങളാണ് തുളസി, നമ്മുക്ക് ഏറെ പരിചിതമായ ഈ സസ്യം തുളസി എന്ന ഒറ്റ പദത്തില്‍ അറിയപ്പെടുന്നതാണെിലും അത് പലരൂപത്തിലുണ്ട്. 
കൃഷ്ണതുളസി, രാമതുളസി,കാട്ടുതുളസി, കര്‍പ്പൂര തുളസി, തുടങ്ങിയവയാണ്. 
സാധാരണ വീടുകളില്‍ കാണാറുള്ളത് രാമതുളസിയാണ്. പച്ച നിറമാണ് ഇവയുടെ ഇലകള്‍ക്ക്. കൃഷ്ണതുളസി കടുംപച്ച നിറത്തില്‍ ഏതാണ്ട് കറുത്ത നിറമാണ് ഇവയുടെ ഇലകള്‍ക്ക്. ചെക്കി, തെച്ചി എന്നീ വേരുകളില്‍ കുലകളായി പൂവ് പിടിക്കുന്ന ഈ ചെടിച്ചട്ടിയിലും നിലത്തും നടാവുന്നതാണ്. നിലത്താണെങ്കില്‍ ചെക്കി തഴച്ച് വളരും. രക്തശുദ്ധിക്ക് ചെക്കിപൂവ് മോരില്‍ അരച്ച് കഴിക്കാറുണ്ട്. ഇവയുടെ ഇലയും പൂവും കൂടി വെളളം തിളപ്പിച്ച് 
കുളിച്ചാല്‍ ചര്‍മ്മരോഗശക്തി കെവരും. കരപ്പനുള്ള നല്ല പ്രതിവിധിയാണ് ചെക്കി.

No comments:

Post a Comment