Latest News

നാവിക ഓഫീസര്‍ ട്രെയിനിയുടെ മരണംകുറ്റപത്രം ഉടന്‍അന്വേഷണം പൂര്‍ത്തിയായി; കേന്ദ്ര അനുമതി തേടി

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമിയില്‍ ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തില്‍നിന്ന്‌വീ ണുമരിച്ച ഓഫീസര്‍ ട്രെയിനി മലപ്പുറം താനല്ലൂരിലെ സൂരജ് ഗൂ ഡപ്പ(25)യുടെ മരണത്തെക്കുറിച്ചു ള്ള കേസന്വേഷണംപൂര്‍ത്തിയായി. ജില്ലാ പോലീസ് മേധാവിയു ടെ കീഴിലുള്ള ക്രൈം ഡിറ്റാച്ചുമെന്റ് ഡി.വൈ.എസ്.പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ സൂരജിന്റെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശ വിധേയരായ നേവിയുടെ ഉത്തരേന്ത്യക്കാരായ കേഡറ്റുമാരായ പി.യു ചൗധരി, വിശാല്‍പാണ്‌ഡെ എ ന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സം ഘം കണ്ടെത്തിയിരിക്കുന്നത്. നേവിയിലെ ഉദ്യോഗസ്ഥരെയും പ്രൊഫസര്‍മാരെയും മറ്റ് ജീവനക്കാരെയും സംഘം ചോദ്യം ചെ യ്തിരുന്നു. സൂരജിന്റെ കുടുംബാംഗങ്ങളെയും, മരണത്തിന് ര ണ്ട് ദിവസം മുമ്പ് സൂരജ് മുന്‍ അ ധ്യാപികക്ക് അയച്ച ഇ-മെയില്‍ സന്ദേശവും പരിശോധിച്ച അന്വേഷണ സംഘം അധ്യാപികയു ടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അക്കാദമിയില്‍ സൂരജിന് കടുത്ത പീഡനങ്ങളും മാനസിക സംഘര്‍ഷങ്ങളും ഏല്‍ക്കേണ്ടി വന്നതായി ഇവരുടെയൊക്കെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതികളായ രണ്ട് കേഡറ്റുമാര്‍ക്കെതിരെയും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസന്വേഷണ സംഘം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കത്തയച്ചു. അനന്തര നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്‌റെ അനുമതി ലഭിച്ച ഉടന്‍ കേസില്‍ പ്രതികളായ രണ്ട് കേഡറ്റുമാര്‍ക്കെതിരെയും അന്വേഷണസംഘം കോടതിയില്‍കുറ്റപത്രം സമര്‍പ്പിക്കും.

No comments:

Post a Comment