Latest News

അക്രമം വ്യവസായമാക്കി മാറ്റാന്‍ അനുവദിക്കരത്- പി.വി. രാജഗോപാല്‍

പയ്യന്നൂര്‍: സമൂഹത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിച്ച് ഒരു വ്യവസായമാക്കി മാറ്റാനുള്ള ശ്രമത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് ഗാന്ധിയ നും സര്‍വ്വോദയ പ്രവര്‍ത്തകനുമായ പി.വി. രാജഗോപാല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിക്രമങ്ങള്‍ ക്കെതിരെ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പ്രാര്‍ ത്ഥനായജ്ഞം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. രാജ്യ ത്തെ ജനങ്ങളുടെ ജീവനും സ്വ ത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള കേന്ദ്രവും കേരളവും ഭരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തുന്ന അക്രമസംഭവങ്ങള്‍ വേദനാജനകമാണ് സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നവരെ വെട്ടിക്കൊല്ലുകയും മര്‍ദ്ദിക്കുകയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുകയും ചെ യ്യുന്നത് അപലപനീയമാണ്, രാ ഷ്ട്രീയ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ നേ തൃ ത്വം അവസാനിപ്പിക്കണം. അദ്ദേ ഹം ആ വശ്യപ്പെട്ടു. ഫാ. സ്‌കറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ടോണി ജോസഫ്, സ്വാമി പ്രേമാനന്ദ, ടി.പി.ആര്‍. നാ ഥ്, കെ.യു വിജകുമാര്‍, കാരയില്‍ സുകുമാരന്‍, കെ.പി. പ്രശാന്ത്, ഫാ. ബിജു ഇളമ്പച്ചന്‍ വീട്ടില്‍, ഹരിദാസ് മംഗലശ്ശേരി, മധുമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment