Latest News

വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളുടെ സത്യാഗ്രഹം ബുധനാഴ്ച കക്കംപാറയില്‍

പയ്യന്നൂര്‍:ആര്‍.എസ്സ്.എസ്സിനും ബി.ജെ.പിക്കുമെതിരെ ജനകീയ പ്രചാരണവുമായി സി.പി.എം., വീടും ജീവിതവും വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളുടെ ഒത്തുചേരല്‍സത്യാഗ്രഹംഇതിന്റെ ഭാഗമായി കക്കംപാറയില്‍ നടക്കും.പത്തൊമ്പതിന് ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാ ഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്ന രാമന്തളി പഞ്ചായത്തി ലെ കുന്നരു, കക്കംപാറ, എട്ടിക്കുളം മേഖലകളില്‍ ആര്‍.എസ്.എസ്. അക്രമത്തിലൂടെ സൈ്വര്യജീവിതം തകര്‍ക്കുന്നുവെന്ന് സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തി. സി.പി.എം പ്രവര്‍ത്തകനായിരുന്ന സി.വി. ധനരാജിനെ വെ ട്ടിക്കൊലപ്പെടുത്തിയവര്‍ ഇപ്പോ ഴും ആയുധങ്ങള്‍ താഴെ വെയ് ക്കുന്നില്ല. അന്ന് മത്സ്യത്തൊഴിലാളികളായ രണ്ടുപേരുടെ വീടുകള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് ഓരോ മാസവും പതിനൊന്നാം തീയതി വരുമ്പോള്‍ സി.പി.എം പ്രവര്‍ത്തകരെയും കുടുംബങ്ങളെയും നേ രിട്ടും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തുകയും പ്രകോപമുണ്ടാക്കുകയും ചെയ്യുന്നു. ധനരാജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എട്ടിക്കുളം ഭാഗത്തുനിന്ന് ബൈക്കുകളില്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ ത്തകര്‍ക്കുനേരെ കുതിരക്കല്ല് ഭാഗത്തുവെച്ച് ബോംബെറിഞ്ഞു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ പയ്യന്നൂരിലും മറ്റൊരാളെ മംഗളുരുവിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എട്ട് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ ബോം ബെറിഞ്ഞും അടിച്ചും തകര്‍ത്തു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടത്തുന്നതിനോട് സി.പി.എമ്മിന് ഒരുതരത്തിലും യോജിക്കാനാവില്ല. ഇ ത്തരം പ്രവണതകള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും ശക്തമാ യി എതിര്‍ക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതി ന്റെ ഭാഗമായുണ്ടാകുന്ന പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യവ്യാപക പ്രചാരണങ്ങല്‍ സംഘടിപ്പിക്കുകയുമാണ് ആര്‍.എസ്.എസ്. ചെയ്യുന്നതെന്ന് ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍, പി. സന്തോഷ്, ദി.ഡി.നായര്‍, പി.ദാമോദരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment