Latest News

പൊതുമേഖലാ ബാങ്ക് സംരക്ഷണദിനം

1969 ജൂലായ് പത്തൊമ്പതിനാണ് ഇന്ത്യയിലെ പതിനാല് സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ദേശസാല്‍ക്കരണത്തിന്റെ പ്രാധാന്യം മറന്നുകൊണ്ട് പൊതുമേഖലാ ബാങ്കിംഗ് സംവിധാനം ദേശവിരുദ്ധ കുത്തകകളുടെ പാദങ്ങളില്‍ 
സമര്‍പ്പിക്കുന്ന നയങ്ങളാണ് മോഡിസര്‍ക്കാര്‍ തുടരുന്നത്. ബാങ്കിംഗ് മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് രൂപീകരിച്ച ഐക്യവേദി ഡിശലേറ എീൃൗാ ീള ആമിസ ഡിശീി െബാങ്കിംഗ് മേഖല സംരക്ഷിക്കാനും ജനകീയ ബാങ്കിംഗ് നയത്തിനും വേണ്ടി പോരാട്ടം തുടരുകയാണ്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നാല്‍പത്തിയെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന 
സന്ദര്‍ഭത്തില്‍ ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പൊതുമേഖലാ ബാങ്ക് സംരക്ഷണദിനം ആചരിക്കുകയാണ്. മുഴുവന്‍ ഇന്ത്യക്കാരുടെയും സഹായസഹകരണങ്ങളും ഇടപെടലുകളും 
ബാങ്ക് ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്.ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തൊണ്ണൂറ് ശതമാനം കുടുംബങ്ങളുടെയും മാസവരുമാനം 10000 രൂപയില്‍ കുറവാണ്. ഇത് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നതാണ്. ഒരു വ്യക്തിയുടെ വരുമാനമല്ല കുടുംബത്തിന്റേതാണ്. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു കുടുംബത്തിന് പരിമിതമായി ജീവിക്കാന്‍ എത്ര രൂപ വേണം എന്ന് ഓര്‍ക്കുക. മരുന്നുകളുടെ വില ആകാശം മുട്ടുകയാണ്. എന്നിട്ടും അവര്‍ വാഗ്ദാനം ചെയ്യുന്നത് ശുഭദിനങ്ങള്‍. രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖല വിറ്റുതുലക്കുകയാണ്. ഉശശെി്‌ലേൊലി േഎന്നതിനു പകരം ബജറ്റില്‍ ടൃേമലേഴശര ടമഹല എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്. അതായത് ശരിയായ വില്‍പ്പന. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നടപടികള്‍ അതിവേഗത്തില്‍ തുടരുകയാണ്. ഇനി ബാങ്കിംഗ് മേഖല കുത്തകകള്‍ക്ക് സ്വന്തം.ജൂലായ് പത്തൊമ്പത് ബാങ്ക് ദേശസാല്‍ക്കരണ ദിനം. സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ (എശിമിരശമഹ കിരഹൗശെീി) 
നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ ആളെ പറ്റിക്കാനുള്ള ഒരു പരിപാടി മാത്രം. ബാങ്ക് 
ദേശസാല്‍ക്കരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ആമിസ ഋാുഹീ്യലല െഎലറലൃമശേീി ീള കിറശമ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഏറ്റവും ഒടുവില്‍ ഭാരതസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം 670 മില്യന്‍ ഇന്ത്യക്കാരുടെ ദിവസവരുമാനം കേവലം മുപ്പത്തിമൂന്നു രൂപയാണ്. അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദന വര്‍ദ്ധനവിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ 
സൃഷ്ടിക്കാനും ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഈ കടമ നിര്‍വ്വഹിക്കണമെങ്കില്‍ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായും പൊതുഉടമയില്‍ ആയിരിക്കണം. സമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് നമ്മുടെ രാജ്യത്ത് 1969ലും 1980ലും ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ഇപ്പോള്‍ നാഴികമണി പിറകോട്ടാണ് തിരിയുന്നത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന തിരക്കിലാണ് ഭരണകൂടം. പൊതു ഉടമയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഗ്രാമീണ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞു. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിനുശേഷം സാധാരണ ജനങ്ങളെയും കര്‍ഷകരെയും ബാങ്കുകളില്‍ നിന്നും 
ആട്ടിയോടിക്കുകയാണ്. ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ തീരുമാനിച്ചു. 7000 രൂപയാണ് വില. തന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു. ഒരു ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ല. അവസാനം ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പ വാങ്ങി. ആഴ്ചതോറും തിരിച്ചടക്കണം. 
ഇരുപത്തിനാല് ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ നിരക്ക് 
മുപ്പത്തിയാറ് ശതമാനം. പ്രമുഖ വ്യവസായിയായ ഘമഃാശ ങശേേമഹ പഞ്ചാബ് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ബത്തില്‍ഡ പെഗോ റിഫൈനറി തുടങ്ങുന്ന ആവശ്യത്തിനായി പഞ്ചാബ് സര്‍ക്കാര്‍ 1250 കോടി രൂപ വായ്പ നല്‍കി. പലിശ നിരക്ക് 
0.1 ശതമാനം. കൂടാതെ പതിനഞ്ച്‌വര്‍ഷത്തേക്ക് പൂര്‍ണ്ണ നികുതി സൗജന്യം. ടാറ്റാ ഗുജറാത്തില്‍ 
ആരംഭിക്കുന്ന നാനോ ഫാക്ടറിക്കുവേണ്ടി കോടിക്കണക്കിന് രൂപ ഇരുപത് 
വര്‍ഷത്തെ തിരിച്ചടവ് നിശ്ചയിച്ച 0.1 ശതമാനം പലിശ നിരക്കിലാണ് നല്‍കിയത്. പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 0.1ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമായിരുന്നെങ്കില്‍ അവരുടെ ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുമായിരുന്നു. ബാങ്കുകളില്‍ നിന്നും 
ആട്ടിയോടിച്ച സാധാരണക്കാരെ തിരിച്ചുവിളിക്കാനാണ് ജന്‍ധന്‍യോജന പാടാന്‍ തുടങ്ങിയത്. കോടിക്കണക്കിന് എക്കൗണ്ടുകള്‍ തുടങ്ങി. ബാലന്‍സ് വട്ടപൂജ്യം. ബാങ്കുകളില്‍ ജോലിഭാരം കൂടിയത് മാത്രം മിച്ചം. ഇപ്പോള്‍ ഇന്‍ഷൂറന്‍സും പാടി തുടങ്ങി. യഥാര്‍ത്ഥത്തിലുള്ള 
ധനകാര്യ ഉള്‍ചേര്‍ക്കല്‍ ആണ് ഭരണകൂടം ഉദ്ദേശിക്കുന്നതെങ്കില്‍ സാധാരണക്കാരുടെയും കര്‍ഷകരുടെയും മറ്റ് ഗ്രാമീണ കൈത്തൊഴിലുകാരുടെയും ദിവസ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വായ്പകള്‍ ലഭ്യമാക്കണം. എല്ലാ ഗ്രാമങ്ങളിലും ബാങ്കുശാഖകള്‍ തുറക്കണം. ഇപ്പോള്‍ ശാഖകള്‍ക്ക് പകരം ബിസിനസ്സ് കറസ്‌പോണ്ടന്റുമാരെ നിയമിക്കാനാണ് പരിപാടി. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് ഇന്ന് ലഭ്യമാകുന്ന ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.

No comments:

Post a Comment