Latest News

പണി പൂര്‍ത്തിയായി ഒരു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു

പയ്യാവൂര്‍:അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാക്കിയ പാറക്കടവ് മടമ്പംപൊടിക്കളം റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ചിലയിടങ്ങളില്‍ വാഹനഗതാഗതം തന്നെ ദുഷ്‌കര മാ യിട്ടുണ്ട്. അലക്‌സ് നഗറിനും മടമ്പത്തിനും ഇടയിലുള്ള ഭാഗ ത്താണ് കൂടുതല്‍ തകരാറ്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പണി നടക്കുമ്പോള്‍ ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഭാഗ ങ്ങളിലാണ് റോഡ് ഇടിഞ്ഞുതാണ് ചളിക്കളമായിരി ക്കുന്നത്. ഇവിടങ്ങളില്‍ വേണ്ടത്ര മെറ്റലും .ടാറും ചേര്‍ന്നിട്ടില്ല. കലുങ്കുകളുടെ അപ്രോച്ച് ഭാഗങ്ങളും ഇടിഞ്ഞുതാഴുന്നുണ്ട്.

No comments:

Post a Comment