Latest News

തടയാന്‍ ചെന്ന യുവതികള്‍ക്കും പരുക്ക്പരിയാരം കോരന്‍പീടികയില്‍ യുവാവിന് വെട്ടേറ്റു

പരിയാരം: ദേശീയ പാതയില്‍ കോരന്‍ പീടികയില്‍ യുവാവിന് വെട്ടേറ്റു. തടയാന്‍ ശ്രമിച്ച ഭാര്യാ സഹോദരിമാര്‍ക്കും വെട്ടേറ്റ് പരുക്ക്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കോരന്‍ പീടിക ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പുളുക്കൂല്‍ വീട്ടില്‍ മൊയ്തീന്റെ മകന്‍ റസാഖി(31)നെയാണ് ഒരുസംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇരുകാലുകള്‍ക്കും തല ക്കും വെട്ടിപരുക്കേല്‍പിച്ചത്. വെ ട്ടുന്നതിനിടെ വടിവാള്‍ തട്ടിമാറ്റാ ന്‍ ശ്രമിക്കുന്നതിനിടെ റസാഖി ന്റെ വലതുകൈയുടെ വിരലു ക ള്‍ അറ്റുപോയി. റസാഖിനെ വെ ട്ടുന്നത് കണ്ട് തടയാന്‍ ചെന്ന ഭാര്യാ സഹോദരിമാരായ ഷക്കീന(22), മുബീന (20) എന്നിവര്‍ ക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ റസാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അര്‍ദ്ധരാത്രിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയില്‍ റസാഖിന്റെ ഭാര്യാപിതാവ് ബഷീറിനെ യും മകന്‍ റഫീഖിനേയും കോ രന്‍പീടികയില്‍ വെച്ച് അയല്‍വാസികളായ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഈ സംഘം ബഷീറിന്റെ വീട്ടില്‍ ക യറി മകളുടെ ഭര്‍ത്താവായ റസാഖിനെ വെട്ടിപരുക്കേല്‍പിച്ചത്. റസാഖിന്റെ ഭാര്യ ആബിദ പ്ര സവം കഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ്. റസാഖ് മാട്ടൂലില്‍ നി ന്നും കോരന്‍പീടികയിലെ ഭാര്യാവീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അക്രമികള്‍ ആയുധവുമായെത്തി റസാഖിനെ വെട്ടിപരുക്കേല്‍പിച്ചത്. അതേസമയം മാസങ്ങള്‍ക്ക് മുമ്പ് പരിയാരത്ത് ദേശീയപാതയില്‍ പോത്തുമായി പോവുകയായിരുന്ന ലോറി മറിയുകയും നിരവധി പോത്തുകള്‍ സംഭവ സ്ഥ ലത്ത് ചത്തൊടുങ്ങുകയും ബാ ക്കിയായവയെ കടത്തിക്കൊണ്ടുപോവുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവിഭാഗം ചേരിതിരിഞ്ഞ് പല പ്രാ വശ്യം അക്രമങ്ങള്‍ നടത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാലോളം കേസുകള്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ അക്രമ സംഭവമെന്നാണ് പോലീസ് പറയുന്നത്. അക്രമത്തെ തുടര്‍ന്ന് ഇരുവിഭാഗവും രാത്രിയില്‍ കോരന്‍പീടികയില്‍ സംഘടിച്ചുനിന്നിരുന്നുവെങ്കിലും പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവാകുകയായിരുന്നു.

No comments:

Post a Comment