Latest News

പയ്യന്നൂരിലെ അക്രമം: റെയ്ഡ് തുടരുന്നു

പയ്യന്നൂര്‍: പയ്യന്നൂരും പരിസരത്തും സി.പി.എം-ബി.ജെ.പി സംഘര്‍ ഷത്തെ തുടര്‍ന്ന് ഉടലെടുത്ത അക്രമ സംഭവങ്ങളില്‍ പ്രതികള്‍ക്കായി പോലീസ് റെയ്ഡ് വ്യാപിപ്പിച്ചു. ഇന്നലെ രാത്രി കക്കംപാറ, മൊട്ടക്കുന്ന്, കോറോം, അന്നൂര്‍, പെരളം കൊഴുമ്മല്‍ ഭാഗങ്ങളിലെ വീടുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സേന വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ ഒളിവില്‍ പോയതായാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ അക്രമ സംഭവങ്ങളും ബോംബേറും നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു കേസില്‍ പോലും ആരേയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത പോലീസ് നടപടി ജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത കാണിക്കുമ്പോഴും പയ്യന്നൂരും പരിസരവും ഭീതിയുടെ നിഴലിലാണ്. നിരവധി വാഹനങ്ങളും സംശയകരമായ സാഹചര്യത്തില്‍ പലരെയും കസ്റ്റഡിയിലെടുത്തുവെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അക്രമികളെ തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതേസമയം അക്രമസംഭവങ്ങളില്‍ പ്രതികളായ ചിലര്‍ പോലീസിന്റെ രഹസ്യകേന്ദ്രത്തിലുണ്ടെന്നറിയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്

No comments:

Post a Comment