Latest News

കാവ്യയും കുടുങ്ങുമോ?

കൊച്ചി: നടി അക്രമിക്കപ്പെട്ട കേ സില്‍ ദിലീപിന്റെ ഭാര്യയും സിനിമാനടിയുമായ കാവ്യാമാധവനെ യും കാവ്യയുടെ മാതാവിനെയും പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.ദിലീപും മു ഖ്യപ്രതി പള്‍സര്‍ സുനിയും ര ണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ വെ ളിപ്പെടുത്തിയ സുപ്രധാന വിവ രങ്ങളില്‍ വ്യക്തത വരുത്താനാ ണ് ഇരുവരെയും ചോദ്യം ചെയ്യുന്നതെന്ന് പ്രത്യേക അന്വേഷണസംഘം.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും അന്വേഷണം സംഘം ആവശ്യപ്പെട്ടു. കൊച്ചിയില്‍ തന്നെയുള്ള ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.
കേസില്‍ കാവ്യക്കും മാതാവിനും പങ്കുള്ളതായി തെളിവ് ലഭിച്ചില്ല. എന്നാല്‍ ദിലീപിന്റെയും സുനിയുടെയും മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും പുതിയ വെളിപ്പെടുത്തലുകളും വ്യക്തമാകാന്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തശേഷം സിഡി കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ ഏല്‍പിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴി സ്ഥിരീകരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ നടന്‍ മുകേഷിനെയും ചില പ്രമുഖ രാ ഷ്ട്രീയ നേതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവര്‍ക്കെതിരെയും കുറ്റപത്രം തയ്യാറാക്കുന്നുണ്ട്.

No comments:

Post a Comment