Latest News

കെട്ടിട നിര്‍മ്മാണത്തിനിടെ ചെങ്കല്ല് ദേഹത്ത് വീണ് നിര്‍മ്മാണതൊഴിലാളി മരിച്ചു

പയ്യന്നൂര്‍: കെട്ടിടനിര്‍മ്മാണത്തിനിടെനിര്‍മ്മാണത്തൊഴിലാളി ചെ ങ്കല്ലുകള്‍ ദഹത്ത് വീണ് മരിച്ചു. ഇന്ന് രാവിലെ പത്തേമുക്കാല്‍ മണിയോടെ് രാമന്തളി പു ന്നക്കടവ് പാലത്തിന് സമീപം കുന്നത്തെരുവിലാണ് അപകടം. തൃക്കരിപ്പൂര്‍മാണിയാട്ട്‌സ്വദേശി യും വെളളൂര്‍ ഏ.കെ.ജി സ്മാ രക വായനശാലക്ക്‌സമീപം താ മസക്കരനുമായ തെക്കെപ്പുരയില്‍ ക രുണാകരനാ(54)ണ് മരണപ്പെട്ടത്. കുന്നത്തെരുവിലെ പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് അപകടം.കനത്ത മഴക്കിടെ സണ്‍ ഷൈഡിന് ചെങ്കല്ല് കെട്ടുന്നതിനി ടെ ചെങ്കല്ലുകള്‍ ദേഹത്ത് വീഴുകയായിരുന്നു. കല്ലുകള്‍ വീണ് ഗുരുതരമാ യി പരുക്കേറ്റ കരുണാകരനെ ആ ദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും പര ുക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേ മരണപ്പെടുകയായിരുന്നു ദാക്ഷായണിയാണ് ഭാര്യ. ഷൈനി, ഷൈന്‍ലാല്‍, ഷിജിന എന്നിവര്‍മക്കളാണ്. മരുമകന്‍: സജിത് .സഹോദരങ്ങള്‍: സുകുമാരന്‍, ഭാസ്‌കരന്‍, മധു, രമണി. മൃതദേഹം പരിയാരംമെഡിക്കല്‍ കോളേജ്ആശുപത്രിയിലെ മോര്‍ ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment