Latest News

പയ്യന്നൂരിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കരുത്-സജീവ് ജോസഫ്

പയ്യന്നൂര്‍: അടുത്തകാലത്ത് പയ്യന്നൂരും പരിസരങ്ങളിലുണ്ടാകുന്ന കൊലപാതകങ്ങളും ആക്രമങ്ങളും മൂലം തകര്‍ക്കപ്പെടുന്നത് ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ പയ്യന്നരിനുണ്ടായ സാംസ്‌കാരിക പൈതൃകമാണ്. ഇതിന് ഉത്തരവാദികള്‍ കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ മൂലമാണെ ന്നും ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹറുവിന്റെയും കെ. കേളപ്പന്റെയും ആ നന്ദതീര്‍ത്ഥന്റെയും മറ്റ് നിരവധി സ്വാ,ന്ത്ര്യ സമര സേനാനികളുടെയും പാദസ്പര്‍ശമേറ്റ പയ്യന്നൂരിന്റെ പൈതൃകം ഇന്ന് ഏ താണ്ട് തകര്‍ന്നടിഞ്ഞിരിക്കുകയാണെ ന്നും കെ.പി.സി.സി ജനറല്‍ സെ ക്രട്ടറി സജീവ് ജോസഫ് .
പയ്യന്നൂരിലെ രാഷ്ട്രീയ അ ക്രമങ്ങള്‍ അവസാനിപ്പിക്കുക, ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക, ജി.എസ്. ടി താല്‍കാലികമായി മരവിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ ഉ പഭോക്താക്കളുടെ വേതനവും പ്രവര്‍ത്തിദിനവും വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എ ന്നീ ആവ ശ്യങ്ങളുന്നയിച്ചുപയ്യന്നൂര്‍ മണ്ഡ ലം കോണ്‍ഗ്രസ്സ് കമ്മിറ്റി പയ്യന്ന ൂ ര്‍ മിനി സിവി ല്‍സ്റ്റേഷന് മുന്നി ല്‍ നടത്തിയ ധ ര്‍ണ്ണാസമരം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ജ യരാജ് അധ്യക്ഷത വഹിച്ചു. എം. നാരായണ ന്‍കുട്ടി, എം.കെ. രാ ജന്‍, എ.പി. നാരായണന്‍, വി.എ ന്‍.എരിപുരം, അഡ്വ. ഡി.കെ. ഗോ പിനാഥ്, അഡ്വ. ബ്രിജേഷ് കുമാര്‍, പി. ലളിത, കെ.കെ. ഫല്‍ഗുനന്‍, ടി. നാ രായണന്‍ നായര്‍, അത്താ യി പത്മിനി, വത്സല ഭാസ്‌കരന്‍, എ. രൂപേഷ്, ടി. കുഞ്ഞികൃഷ്ണ ന്‍, ഇ.പി. അര്‍ജ്ജുനന്‍ തുടങ്ങിയവര്‍ പ്ര സംഗിച്ചു. പ്രശാന്ത് കോറോംസ്വാഗതവും നാല്‍പാടി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment