Latest News

അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും

കരിവെള്ളൂര്‍: കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും സംസ്ഥാന-ദേശീയതലങ്ങളില്‍ ശാസ്ത്രമേള, സ്‌പോര്‍ട്‌സ്, കലോത്സവം എന്നിവയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗംപി. ജാനകി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. അജിത, പ്രധാന അധ്യാപകന്‍ #ി.വി. നാരായണന്‍, പി. ചന്ദ്രന്‍, സി.കെ. നിര്‍മ്മല, കെ. നാരായണന്‍,പി.സി. ഗോപിനാഥന്‍, പി.വി. സുജ എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: തങ്കയം കാമ്പ്രത്ത് തറവാട് ട്രസ്റ്റ് ജനറല്‍ബോഡിയോഗം ക്ഷേത്രം ഓഫീസില്‍ നടന്നു. ചടങ്ങില്‍ തറവാട്ടംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജംയനേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.ഭാസ്‌കരന്‍, കെ.കെ. ശ്രീധരന്‍, കെ.കെ. ജയലക്ഷ്മി, കെ.കെ. രാമകൃഷ്ണന്‍, മോഹനന്‍പുറച്ചേരി എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment