Latest News

സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് അവബോധ സെമിനാര്‍ നടത്തി

തൃക്കരിപ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പോകുന്ന ഡ്രൈ വര്‍മാര്‍ക്കായി തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ട്രാഫിക് അവബോധ മുണ്ടാക്കു ന്നതിനായി സെമി നാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ചന്തേര എസ്‌ഐ കെ.വി. ഉമേശന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഇ.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു, സീനിയര്‍ അസിസ്റ്റന്റ് മരിയ ഗൊരേറ്റി, സി.ജി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. റോഡില്‍ അപകട പരമ്പര നടന്നുവരുന്ന കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പോകുന്ന ഡ്രൈവര്‍ മാര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കാം എന്നതുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. അന്‍പതോളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു. ഈ വര്‍ ഷം മുതല്‍ മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം സ്‌കൂള്‍ ഏര്‍ പ്പെടുത്തിയെന്ന പ്രഖ്യാപനവും സെമിനാറില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കി. ശ്രദ്ധയോടും സുരക്ഷയോടും കൂടി വാഹനമോടിച്ചു വിദ്യാര്‍ ത്ഥികളെ സ്‌കൂളുകളിലും വീടുകളിലും കൃത്യമായി എത്തിക്കുന്ന വരെ കണ്ടെത്തിയാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുക.



No comments:

Post a Comment