Latest News

കെ.ആര്‍. മോഹനന്‍ അനുസ്മരണവും ചലച്ചിത്രമേളയും ഞായറാഴ്ച

പയ്യന്നൂര്‍: പുരോഗമന കലാസാഹിത്യ സംഘം പെരിങ്ങോം മേ ഖലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ രൂപീകരിച്ച നോക്ക് സിനിമാകൂട്ടം, കുണ്ടയംകൊവ്വല്‍ സഹൃദയ സാംസ്‌കാരിക പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍ മോഹനന്‍ അനുസ്മരണവും ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നു. മുപ്പതിന് ഞായറാഴ്ച ഉച്ച യ്ക്ക് രണ്ടര മണിക്ക് കുണ്ടയംകൊവ്വല്‍ വായനശാലാ പന്തലില്‍ വെച്ച് നടക്കുന്ന പരിപാടി 'മോ ഹന സ്മരണ'കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. പി.എന്‍. ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇ. ഉണ്ണികൃഷ്ണന്‍, ബിജു മുത്തത്തി, ജി നേഷ്‌കുമാര്‍ എരമം എന്നിവര്‍ സംസാരിക്കും. മേളയില്‍ കെ.ആര്‍ മോഹന ന്‍ സംവിധാടനം ചെയ്ത അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂ പം എന്നീ സിനിമകളും വിശുദ്ധവനങ്ങള്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുമെന്ന് കോക്കാട് നാരായണന്‍, ശിവകുമാര്‍ കാങ്കോല്‍, പി.വി. സുരേന്ദ്ര ന്‍, കെ.പി. കണ്ണന്‍ എന്നിവര്‍ വാ ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment