Latest News

അലാമിക്കളി മതസൗഹാര്‍ദ്ദത്തിന്റെ അടയാളം: സി വി ബാലകൃഷ്ണന്‍

ചെറുവത്തൂര്‍: തലമുറകളില്‍ നിന്ന് മാഞ്ഞുപോകുന്ന അലാമിക്കളി മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായ കലയാണെന്ന് പ്രശസ്ത നോ വലിസ്റ്റ് സി വി ബാലകൃഷ്ണന്‍ പറഞ്ഞു. അലാമിക്കളിക്ക് ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരം നേടിയ പി.വി രമേശന് സ്‌നേഹതീരം ഹൌസ് ബോട്ട് ക്ലബ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ ഉപഹാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്ത് രോഗം മാറാനും പ്രാര്‍ത്ഥനയുടെ 'ാഗമായും അലാമിപ്പ ള്ളിയില്‍ പോയി വേഷം ധരിച്ചു സഞ്ചാരം നടത്തിവന്നിരുന്ന തോ ടെയാണ് അലാമിക്കളി പ്രചാരം നേടിയത്. അതൊരു വലിയ അനുഷ്ഠാനമായിരുന്നു. അറുപതുകളുടെ തുടക്കത്തിലേ ഇല്ലാതായ അ ലാമിക്കളി പിന്നീട് കലയായി പലരും കൊണ്ടുനടക്കുകയായിരുന്നു. ഗ്ലാമറില്ലാത്ത കലാരൂപമായ അലാമിക്കളിയെ അംഗീകാരവും സാമ്പത്തികനേട്ടവും ഇല്ലാതെ തലമുറകളായി നിലനിര്‍ത്താനുള്ള രമേശനെ പോലുള്ളവരുടെ മനോഭാവം ശ്ലാഘനീയമാണെന്ന് അ ദ്ദേഹം പറഞ്ഞു. ഹൌസ് ബോട്ടില്‍ നടന്ന ചടങ്ങില്‍ ടി വി കണ്ണന്‍ അധ്യക്ഷത വഹിച്ചു. എം ദേവദാസന്‍, മുകേഷ് ബാലകൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, രാമചന്ദ്രന്‍ തുരുത്തി, രാജുമാസ്റ്റര്‍, എം. വി രാജീവന്‍, എം ചന്ദ്രന്‍, സന്തോഷ് പുതുക്കുന്ന്, പി. പി. ഗംഗാധരന്‍ പണിക്കര്‍, ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. പി. പവിത്രന്‍ സ്വാ ഗതവും ഒ.വി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

No comments:

Post a Comment