Latest News

പയ്യന്നൂരിലെ അക്രമംമൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍:ബി.ജെ.പി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കവ്വായിയിലെ വിനേശ്കുമാര്‍ (29), ഇ. അനൂപ്(30), കവ്വായി കോട്ടക്കുന്നിലെ കെ. രഞ്ജിത്ത് (29) എന്നിവരെയാണ് എസ്.ഐ കെ.പി. ഷൈനും സംഘവും അ റസ്റ്റ് ചെയ്തത്.
കവ്വായിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്യാംലാലിന്റെ വീ ട്ടില്‍ അതിക്രമിച്ചുകയറി ബൈ ക്ക് തീവെച്ച് നശിപ്പിക്കുകയും വീ ട്ടിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ശ്യാം ലാലിനെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്യാംലാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അക്രമ സംഭവങ്ങളെ തുടര്‍ ന്ന് ഒളിവില്‍പോയ പ്രതികള്‍ ക്കായി പോലീസ് റെയ്ഡ് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാ വി ലെ കണ്ണൂരില്‍ നിന്നും എത്തി യ ഡോഗ് സ്‌ക്വാഡിലെ ഓഫീസര്‍ മാരായ സാബു, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് താരയുമായി കക്കംപാറ, മൊട്ടക്കുന്ന് ഭാഗങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തിവരികയാണ്.
ബോംബുകള്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം നടന്നുവരികയാണ്. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിഭാഗവും അ ക്രമം നടന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്.
അക്രമത്തിനിടയില്‍ പല വീ ടുകളും കൊള്ളയടിക്കപ്പെട്ടതായി പോലീസില്‍ പരാതി വന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

No comments:

Post a Comment