Latest News

കടത്തനാട് കെ.പി.സി.ജി.എം

കളരി സംഘം ഉദ്ഘാടനംചെയ്തു പയ്യാവൂര്‍: കടത്തനാട് കെ.പി.സി.ജി.എം കളരി സംഘം പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം പുതുക്കുളത്തില്‍ ബില്‍ഡിംഗില്‍ പു തുതായി നിര്‍മ്മിച്ച കളരിയുടെ ഉദ്ഘാടനം ഇരിക്കൂര്‍ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി നിര്‍വ്വഹിച്ചു . പയ്യാവൂര്‍ ഗ്രാ മപഞ്ചായത്തംഗം ജോയി ജോസഫ് പൂവന്നിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു .കളരിപ്പയറ്റ് മാര്‍ഷ്യല്‍ അക്കാദമി ജില്ലാ സെക്രട്ടറി വത്സന്‍ ഗുരുക്കള്‍ കച്ചവിതരണം നിര്‍വ്വഹിച്ചു . , ചമ്പാട്, കെ.ആര്‍.മോഹനന്‍, മുല്ലപ്പള്ളി ചാക്കോ, ടോമി പറത്താനത്ത്,പി എന്‍ കുഞ്ഞപ്പന്‍ പുതുക്കുളത്തില്‍, എം.രാമചന്ദ്രന്‍ ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കടത്തനാടന്‍, വടക്കന്‍, തെക്കന്‍ യോഗയും ഇവിടെ പരിശീലി പ്പി ക്കുന്നുണ്ടെന്നും, കളരിപ്പയറ്റിന്റെ ഏകീകരണം ജനകീയവല്‍ ക്ക രിക്കുന്നതിനു വേണ്ടി പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ സിലബസ് പ്രകാരം കുട്ടികളെ മാനസിക, ശാരീരിക വളര്‍ച്ചയ്‌ക്കൊപ്പം സജ്ജമാക്കുമെന്നും ,കുട്ടികള്‍ക്കും, മു തിര്‍ന്നവര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം പരിശീലനം കൊടുക്കുമെന്നും ഗുരുക്കള്‍: ശൈലജ രാമചന്ദ്രന്‍ അറിയിച്ചു.

No comments:

Post a Comment