Latest News

സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് തള്ളി

പയ്യന്നൂര്‍: മര്‍ദ്ദനമേറ്റ കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകനെയും കൊ ണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന പരിയാരം എസ്.ഐയുടെ വാഹനം തടഞ്ഞുനിര്‍ ത്തി ചില്ലുകള്‍ അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും കോണ്‍ഗ്രസ് നേതാവായ കടന്നപ്പള്ളിയിലെ ജമാലിനെ പോലീസ് ജീപ്പില്‍വെച്ച് അക്രമിച്ചുപരുക്കേ ല്‍പിച്ചുവെന്നും ആരോപിച്ച് സി.പി.എം പ്രവര്‍ ത്തകരായ വിളയാങ്കോട്ടെ പി.വി. വിനോദ് കുമാര്‍, ടി.വി വിനോദ് കുമാര്‍, എന്‍. പ്രകാശന്‍ എന്നിവരുടെ പേരില്‍ പഴയങ്ങാടി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസാണ് പ്രതികള്‍ കു റ്റം ചെയ്തത് തെളിയിക്കുവാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാ സ് മജിസ്‌ട്രേട്ട് എ. അല്‍ഷാരി തള്ളി ഉത്തരവിട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. ടി.വി. അജയകുമാര്‍ ഹാജരായി.

No comments:

Post a Comment