Latest News

പരിയാരത്തെ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പരിയാരം: പരിയാരം സെന്ററിലും സ്‌കൂളിന് സമീപത്തെ കടകളിലും മോഷണം നടത്തി കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മട്ടന്നൂരിലെ രാജേഷിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കണ്ണൂരില്‍ മാത്രം മുപ്പതോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞമാസം പിലാത്തറ വിളയാങ്കോട് സദാശിവക്ഷേത്രഭണ്ഡാരം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു.



No comments:

Post a Comment