Latest News

വീട്ടിലേക്ക് പോവുകയായിരുന്നസ്വകാര്യ ബസ്സ് കണ്ടക്ടര്‍ പുഴയില്‍ വീണുമരിച്ചു

ചെറുപുഴ: സ്വകാര്യ ബസ്സ് കണ്ടക്ടറുടെ മൃതദേഹം ചെറുപുഴ മീന്തുള്ളി കടവില്‍ കണ്ടെത്തി. ചെറുപുഴ-തിരുമേനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ ചെറുപുഴ മീന്തുള്ളി സ്വദേശി പന്നിപ്പുഴ ചാക്കോ- ആലീസ് ദമ്പതി കളു ടെ മകന്‍ പി.സി. സിബി(32) യെയാണ് ഇന്ന് രാവിലെ കാര്യങ്കോട് പുഴയുടെ ചെറുപുഴ മീന്‍തുള്ളി പാലത്തിന് സമീപം മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയാ യിരു ന്നു. ഇന്നലെരാത്രി ബസ്സിലെ ഡ്യൂട്ടി ക ഴി ഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേ പാലം കടക്കുന്ന സമയത്ത് അബദ്ധത്തില്‍ പുഴ യില്‍വീണതാകാമെന്നാണ് പോ ലീസിന്റെ പ്രാഥമിക നിഗ മനം. സിബി അവിവാഹിതനാണ്. സിനി ഏക സഹോദരി യാണ്.  ചെറുപു ഴ പോലീസ് ഇന്‍ ക്വി സ്റ്റ് നടത്തിയ മൃതദേഹം പരിയാ രം മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

No comments:

Post a Comment