Latest News

വാഹനങ്ങള്‍ കത്തിച്ചുസി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം ബിജെ.പി നേതാവിന്റെ വീടിനുനേരെ ബോംബേറ്

വളപട്ടണം: പാപ്പിനിശ്ശേരി പുതി യ കാവിന് സീപം സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
സി.പി.എം പ്രവര്‍ത്തകനും തളിപ്പറമ്പില്‍ ഗവര്‍മെന്റ് എം പ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനുമായ വീണാ ഹൗസില്‍ വി.വി ശ്രീജിതിന്റെ വീടിനുനേരെയാണ് അ ക്രമം നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍. 13 എജി. 6623നമ്പര്‍ വാഗണര്‍ കാറും ശ്രീജിതിന്റെ ബ ന്ധുവായ അധ്യാപിക അമ്പിളിയു ടെ കെ.എല്‍.13-എ.സി 3712 ന മ്പ ര്‍സ്‌കൂട്ടറുമാണ്അക്രമികള്‍ അ ഗ്നിക്കിരയാക്കിയത്. വാഹനങ്ങ ള്‍പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ മുന്‍വശത്തെ ജന ലും വാതിലുകളും കത്തിനശിച്ച നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തി യതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശ ബ്ദം കേട്ട് ലൈറ്റിട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ബൈ ക്കില്‍ കടന്നുകളഞ്ഞിരുന്നു. അതേസമയം ബി.ജെ.പി അ ഴീക്കോട് മണ്ഡലം സെക്രട്ടറി ബിജുവിന്റെ ബോട്ടുജെട്ടിക്ക് സ മീപത്തെ വീടിന് നേരെ ഒരുസം ഘം ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാ ണ് സംഭവം.ബോംബേറില്‍ വീടിന്റെ മു ന്‍വശത്തെ ജനല്‍ഗ്ലാസുകളം മുറ്റ ത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ന്നു. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി. സം ഘര്‍ഷ സാധ്യത കണക്കിലെടു ത്ത് സ്ഥലത്ത് കൂടുതല്‍ പോ ലീസിനെ വിന്യസിച്ചിട്ടുണ്ട്.

No comments:

Post a Comment