Latest News

വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ യുവാവ് മരണപ്പെട്ടു


ഇടിച്ച വാഹനം ഇനിയും കണ്ടെത്താനായില്ല

പയ്യന്നൂര്‍:ദേശീയപാതയില്‍ എടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് സമീപം വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട് പെരുമണ്ണാമൂഴി ചെമ്പനോടിലെ ചാണ്ടി- ബ്രജീത്ത ദമ്പികളുടെ മകന്‍ പി.എല്‍. ഫ്രാന്‍സിസാ(46)ണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ഇരുപത്തിയൊമ്പതിന് രാത്രി പത്ത് മണിയോടെ യാണ് ഫ്രാന്‍സിസിനെ കണ്ണങ്ങാ ് ബസ് സ്റ്റോപ്പിന് സമീപം റോഡരുകില്‍ രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍ പരി യാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: സ്വപ്ന(ദുബായ്), മക്കള്‍: ദീപക്, സ്‌നേഹ. സഹോദരങ്ങള്‍:ജോസ്,തങ്കച്ചന്‍,കുഞ്ഞ, മോളി, ജോയ്‌സിലി, ഷേര്‍ളി, പിയര്‍ളി.
കഴിഞ്ഞ ഒമ്പത് മാസക്കാലമായി ഫ്രാന്‍സിസ്, കണ്ണൂരിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണങ്ങാട്ടെ എസ്റ്റേറ്റില്‍ ജോലിചെയ്തുവരികയായിരുന്നു.
അതേസമയം ഫ്രാന്‍സിസിനെ ഇടിച്ച വാഹനത്തെ കണ്ടെത്താന്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. വാഹനം കണ്ടെത്താനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പോലീസ്.
പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം പെരുവണ്ണാമൂഴി ചെമ്പനോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ വൈകുന്നേരം അഞ്ച്മണിക്ക് സസ്‌കാരംനടക്കും. 

No comments:

Post a Comment