Latest News

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തില്‍ ചികിത്സ തുടങ്ങണം : സി പി ഐ

തൃക്കരിപ്പൂര്‍: മൂന്ന് മാസം മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിട ത്തില്‍ ചികിത്സ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്ക ണമെ ന്നും താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്ക ണമെന്നും സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മറ്റി യോഗം ആ വശ്യപ്പെട്ടു. ഒരു മാസം കൊണ്ട് വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സ അടക്കം ആരംഭിക്കു മെന്നാണ് ഉദ്ഘാടന സമയത്ത് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. പനിയും മറ്റ് മഴക്കാല രോഗങ്ങളും വ്യാപകമായതിനാല്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ നീണ്ടനിരയാണ്. ഒരു കോടി രൂപ ചിലവില്‍ കെട്ടിടം പണിത് നല്‍കിയിട്ടും രോഗികള്‍ മഴ നനഞ്ഞു പുറത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. പഴയ കെട്ടിടത്തിന്റെ വരാന്തയില്‍ കിടത്തിയാണ് രോഗികള്‍ക്ക് ഗ്ലൂക്കോസ് നല്‍കുന്നതും കുത്തിവെപ്പ് നടത്തുന്നതും. ദിനംപ്രതി ചികിത്സ തേടി എത്തുന്ന വര്‍ക്ക് മതിയായ സൗകര്യം ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ കെ ട്ടിടത്തില്‍ ചികിത്സ തുടങ്ങുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാ സമാ കും. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാ ത്തതിനാല്‍ പ്രസവ ചികിത്സ ലഭിക്കാതെ പാവപ്പെട്ടവര്‍ പ്രയാസപ്പെ ടുകയാണെന്നും യോഗം ചൂണ്ടികാട്ടി. കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. വിജയകുമാര്‍, ലോ ക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍, പി. കുഞ്ഞമ്പു എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment