Latest News

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക

പയ്യന്നൂര്‍: നാട്ടില്‍ ഡെങ്കിപ്പിനി ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മഴക്കാല രോ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പെന്‍ഷന്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് കെ.എസ്.എസ്. പി.യു അന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. അന്നൂര്‍ യു.പി. സ്‌കൂളില്‍ നടന്ന യോഗം ടൗണ്‍ സെക്രട്ടറി അച്ചുതന്‍ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.വി. ലക്ഷ്മണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ സെക്രട്ടറി വി.പി. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ നവാഗതരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. പാചക കലക്ക് ലഭിച്ച കേരള ഫോക് ലോര്‍ അവാര്‍ഡ് ലഭിച്ച കെ.സി മാധവ പൊതുവാളെ പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ. കെ. ദിവാകരന്‍, വി.വി. പത്മനാഭന്‍ മാസ്റ്റര്‍, എം.കെ. രാമചന്ദ്രന്‍, എ.യു രവീന്ദ്രന്‍, കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ജൂലായ് ഇരുപത്തിയേഴിന്റെ കലക്‌ട്രേറ്റ്മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

No comments:

Post a Comment