Latest News

പെരുമ്പ ഗവ. മാപ്പിള സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നാളെ

പയ്യന്നൂര്‍:പെരുമ്പ ഗവ. മാപ്പിള യു.പി. സ്‌കൂളിന് വേണ്ടി പയ്യന്നൂ ര്‍ നഗരസഭ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാ വിലെ പത്ത് മണിക്ക് മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
1960ലാണ് പെരുമ്പയില്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1956ല്‍ യു.പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തു. ആരംഭകാലം മുതല്‍ സ്‌കൂള്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നഗരസഭാ പദ്ധതിയില്‍ മരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന എഴുപത്തിയൊമ്പത് സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് ഇരുപത്തിരണ്ടിന് അന്നത്തെ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. ഒരുകോടിയോളം രൂപ ചെലവാക്കിയാണ് കെട്ടിടവും കളിസ്ഥലവും ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതോടെനഗരസഭാപരിധിയി ലെ ഇരുപത്തിയേഴ് പൊതു വിദ്യാ ലയങ്ങളില്‍ ഇരുപത്തിയാറെണ്ണ വും സ്വന്തം കെട്ടിടത്തിലായി. പുതിയ കെട്ടിടവും സൗകര്യവും നിലവില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂളി ല്‍ പ്രവേശനം നേടിയ കുട്ടികളു ടെ എണ്ണത്തില്‍ നാലുമടങ്ങോ ളം വര്‍ദ്ധനയുണ്ടായിട്ടുണ്ട് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂ ര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍ ണ്ണ സഹകരണത്തോടെയാ ണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

No comments:

Post a Comment