Latest News

കണ്ടോത്ത് എ.എല്‍.പി സ്‌കൂളിന് ഫര്‍ണിച്ചര്‍ നല്‍കി

പയ്യന്നൂര്‍: പൂര്‍ണ്ണമായും ജനകീയ കൂട്ടായ്മയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കണ്ടോത്ത് എല്‍.പി സ്‌കൂളിന് വെള്ളൂര്‍ ജനതചാരിറ്റബിള്‍ സൊസൈറ്റി നാല്‍പതിനായിരം രൂപ വിലവരുന്ന ഫര്‍ണിച്ചര്‍ നല്‍കി. രണ്ടാം ക്ലാസ് മുറിയിലേക്കാവശ്യമായ ഫര്‍ണിച്ചറുകളാണ് നല്‍കിയത്. ജനത സൊസൈറ്റി പ്രസിഡണ്ട് ഇ. ഭാസ്‌കരന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ. പവിത്രന് ഫര്‍ണിച്ചര്‍ കൈമാറി. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാട്ടുകാര്‍ സംഭാവന ചെയ്ത പതിനേഴ് ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ നവീകരണം പൂര്‍ത്തിയാക്കിയത്. എല്‍.എസ്.എസ്., എസ്.എസ്.എള്‍.സി, പ്ലസ്ടു വിജയികള അനുമോദിച്ചു. അനുമോദന സമ്മേളനം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍, എ.ഇ.ഒ കെ.വി. രവീന്ദ്രന്‍, എന്നിവര്‍ ഉപഹാരംനല്‍കി. നാടക സംവിധായകന്‍ കുമാര്‍ കണ്ടോത്തിനെ ആദരിച്ചു. സി. കരുണാകരന്‍, കെ. ജയരാജ്, , ഇ.പി. ശ്യാമള, എ.മനോഹരന്‍,ടി.മാധവന്‍, കെ.വി ഗിരിജ, കെ.സുകന്യ,പ്രധാന അ ധ്യാപിക കെ.വി നളിനി, ടി.പി. കമലാക്ഷന്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി. നാരായണന്‍, ടി.ഇ ഉഷ, ധനത സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment