Latest News

വിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നവവധു മരിച്ചു

പരിയാരം: വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നവവധു മരിച്ചു.
കാഞ്ഞങ്ങാട് പരപ്പ പ്രതിഭാനഗറിലെ ജോസ്-വത്സമ്മ ദമ്പതികളുടെ മകള്‍ പുലിക്കോട്ടില്‍ ശ്രുതി ജോസാ(23)ണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഭര്‍തൃഗൃഹമായ കര്‍ണ്ണാടക ഉഡുപ്പിയിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എലിവിഷം കഴിക്കുകയും ഭര്‍ത്താവ് സനീഷ് വീട്ടിലെത്തുമ്പോള്‍ അവശനിലയില്‍ കാണപ്പെട്ട ശ്രുതിയെ മണിപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം കഴിച്ച കാര്യം ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഗുരുതരാവസ്ഥയിലായ ശ്രുതിയെ പിന്നീട് പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നുമാസം മുമ്പാണ് ഉഡു പ്പി സ്വദേശിയായ സനീഷ് പരപ്പയിലെ ശ്രുതിയെ വിവാഹം ചെ യ്തത്. നാട്ടിലേക്ക് വരാന്‍ കഴിയാത്ത മനോവിഷമമാണ് വിഷം കഴിക്കാന്‍ കാരണമെന്നണ് സൂചന. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment