Latest News

റിട്ട.ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം അഭിഭാഷക എറണാകുളത്ത് പോലീസ് കൊടുങ്ങല്ലൂരില്‍

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥന്‍ പി. ബാലകൃഷ് ണന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
തിരുവനന്തപുരത്തെ അന്വേഷണത്തില്‍ നാല്‍പത്‌വര്‍ഷക്കാ ലം ബാലകൃഷ്ണന്റെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ പോലീസ് കണ്ടെത്തി. എണ്‍പത് വയസ്സുകാരിയായ ഇവര്‍ ബാലകൃഷ്ണന്‍ വിവാഹം ചെയ്തിട്ടില്ലെന്നും വീട് വില്‍പന നടത്തിയ സംഘം തന്നെ പോലീസ് സഹായത്തോടെ വീട്ടില്‍ നിന്നിറക്കിവിടുകയായിരുന്നുവെന്നും മൊഴി നല്‍കി.
ഭര്‍ത്താവും മൂന്നുമക്കളുമായി പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് ഈ സ്ത്രീ താമസിച്ചുവരുന്നത്. പണം ബാ ങ്കില്‍ നിന്നും കൈമാറ്റം ചെ യ്യാ നും വ്യാജ വിവാഹ സര്‍ട്ടിഫി ക്ക റ്റ് ഉണ്ടാക്കാനും സഹായിച്ച പയ്യന്നൂര്‍ നഗരസഭയിലെ അന്ന ത്തെ കൗണ്‍സിലറെ ഉടന്‍ പോലീസ് ചോദ്യം ചെയ്യും.
പ്രമുഖ മലായള പത്രത്തില്‍ പരസ്യം നല്‍കിയാണ് തിരുവനന്തപുരത്തെ വീട് വില്‍പന നടത്തിയതെന്നും പോലീസ് കണ്ടെത്തി . തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബാലകൃഷ്ണ നെ ചികിത്സിച്ച രേഖകളും ഡി സ്ചാര്‍ജ്ജ്‌ചെയ്തദിവസവും പോലീസ് ഇന്നലെപരിശോധിച്ചു.
ഇന്ന് അന്വേഷണ സംഘം കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു.
മരണം കൊലപാതകമാണെ ന്ന നിഗമനത്തില്‍ കൊടുങ്ങല്ലൂര്‍ ജനറല്‍ ആശുപത്രിയിലെ രേഖകളും കണ്ടെടുക്കും.കണ്ണൂര്‍ ജി ല്ലാ പോലീസ് മേ ധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം നാളെ സമര്‍പ്പിക്കും. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി തൃശൂര്‍ റൂറല്‍ എസ്.പിക്ക് കൈമാറും. മേലാധികാരികളുടെ നിര്‍ദ്ദേ ശ പ്രകാരം കൊടുങ്ങല്ലൂര്‍ സി. ഐ മരണപ്പെട്ട ബാലകൃഷ്ണന്റെ ദുരൂഹമരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ 'ഗദ്ദിക'യോട് പറഞ്ഞു അതേസമയം യു.ഡി.എഫി ലെ മുന്‍മന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായ പയ്യന്നൂര്‍ ബന്ധമുള്ള ആളാണ് കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ അഭിഭാഷകക്ക് ഒ ത്താശ ചെയ്തതെന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഒത്താശ ചെയ്തവരെ പയ്യന്നൂരിലെത്തിച്ച് ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിനകം പയ്യന്നൂരില്‍ നിന്നും മുങ്ങിയ അഭിഭാഷക മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളത്ത് എത്തിയിട്ടുണ്ട്.

No comments:

Post a Comment