Latest News

സവാക് രൂപീകരണയോഗം

കരിവെള്ളൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള(സവാക്)യുടെ കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് ക മ്മിറ്റി രൂപീകരണയോഗം കരിവെള്ളൂര്‍ എ.വി. സ്മാരക ഹാളില്‍ വെച്ച് നടന്നു.യോഗത്തില്‍ പി.പി.ജി പെരളം അധ്യക്ഷനായിരുന്നു. സവാക് പയ്യന്നൂര്‍ മേഖലാ സെക്രട്ടറി വിനോദ് കരിവെള്ളൂര്‍, ജില്ലാ കമ്മിറ്റി അംഗം ബാബുകിഷോര്‍, പ്രകാശന്‍ കരിവെള്ളൂര്‍, മനോഹരന്‍ കൊടക്കാട്, ചന്ദ്രബാബു കൂക്കാനം എന്നിവര്‍ സംസാരിച്ചു. പ്രകാശന്‍ കരിവെള്ളൂര്‍ പ്രസിഡണ്ടായും രതീഷ് ഓണക്കുന്ന് സെക്രട്ടറിയായും പതിനഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് കരിവെള്ളൂര്‍ അച്ചു മാജിക് ഷോ അവതരിപ്പിച്ചു.

No comments:

Post a Comment