Latest News

അനുമോദന സദസ്സ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എശ്.എള്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു.
ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ടി.വി. രാജേഷ് എം.എല്.എ നിര്‍വ്വഹിക്കും. ബാങ്ക് പ്രസിഡണ്ട് അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. അഖിലേന്ത്യാ സിവില്‍ സര്‍വ്വീസസ് പരീക്ഷയില്‍ പതിമൂന്നാം റാങ്ക് ജേതാവ് അതുല്‍ജനാര്‍ദ്ദനന്‍ വിശിഷ്ടാതിഥിയായിരിക്കും. പ്ലാനിംഗ് എ.ആര്‍. കണ്ണൂര്‍ എം.കെ ദിനേശ്ബാബു, എന്‍. പ്രീത, യൂനിറ്റ് ഇന്‍സ്‌പെക്ര്‍ പി.വി. മഹേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ബാങ്ക് ഡയരക്ടര്‍മാര്‍ സന്നിഹിതരായിരിക്കും. ബാങ്ക് സെക്രട്ടറി പി.എം വിജയകുമാര്‍ സ്വാഗതവും ഡയരക്ടര്‍ വി.പിരാജന്‍ നന്ദിയും പറയും. 



No comments:

Post a Comment