Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പയ്യന്നൂര്‍: ഗവ. മോഡല്‍ ഹൈസ്‌കൂള്‍ 1977-78എസ്. എസ്.എല്‍.സി ബാച്ചിന്റെ 'പത്തായം-78 ' ജനറല്‍ബോഡിയോഗം എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ലോഗോ പ്രകാശനം സതീഷ്ബാബു പയ്യന്നൂരും ഫണ്ട് ഉദ്ഘാടനം എ.വി. മാധവപൊതുവാളും നിര്‍വ്വഹിച്ചു. സ്‌കൂളിലേക്ക് നാലുലക്ഷം രൂപ മതിപ്പുവരുന്ന ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ ലൈബ്രറി ചെയ്തുകൊടുക്കുക, പാവപ്പെട്ട കുട്ടികള്‍ താമസിച്ചുപഠിക്കുന്ന ആനന്ദാശ്രമത്തിന് സാമ്പത്തിക സഹായം നല്‍കുക, കൂടെ പഠിച്ച അസുഖം മൂലം കഷ്ടപ്പെടുന്നവരെ (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ) സഹായിക്കുക, സ്‌കൂളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്പഠനസഹായം നല്‍കുകതുടങ്ങി സമൂഹനന്മക്കാവശ്യമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. 1977-78 ബാച്ചില്‍ പഠിച്ച സംഘടനയില്‍ അംഗമല്ലാത്തവര്‍ എ.വി. ശശികുമാര്‍ ചെയര്‍മാന്‍-9447058348), സുരേശന്‍ പി (ജനറല്‍ കണ്‍വീനര്‍-9946555956 )എന്നിവരെ ബന്ധപ്പെടേണ്ടതാണ്. കുടുംബ സംഗമം സപ്തംബര്‍ ആറിന് നടത്തുവാന്‍ തീരുമാനിച്ചു.

No comments:

Post a Comment