Latest News

നാവിക ഓഫീസര്‍ട്രെയിനിയുടെ മരണംകൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു അന്വേഷണം അന്തിമഘട്ടത്തില്‍

പയ്യന്നൂര്‍: ഏഴിമല നാവിക അ ക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഓഫീസര്‍ ട്രെയിനി മലപ്പു റം താനല്ലൂരിലെ സൂരജ് ഗൂഡപ്പ (25)യുടെ മരണത്തെ കുറിച്ചുള്ള കേസന്വേഷണംഅന്തിമഘട്ടത്തില്‍.
സൂരജ് ഗൂഡപ്പഅയച്ച ഇമെയില്‍ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലുംപരാമര്‍ശ വിധേയ രായ ഉത്തരേന്ത്യക്കാരായ രണ്ട് കേഡറ്റുകള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ലഭിച്ചസാഹചര്യത്തി ലാണ് ആത്മഹത്യാ പ്രേരണ കു റ്റത്തിന് പുറമെ കൂടുതല്‍ വകുപ്പുകള്‍ചേര്‍ത്ത്‌കേസന്വേഷണ സംഘംതലവന്‍ക്രൈംഡിറ്റാച്ച് മെന്റ് ബ്യൂറോ ഡി.വൈ.എസ്.പി മധുസൂദനന്‍ജില്ലാമജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉത്തരേന്ത്യന്‍ സ്വദേശികളാ യ കേഡറ്റ് പി.യു. ചൗധരി, കേ ഡറ്റ് വിശാല്‍പാണ്‌ഡെ എന്നിവര്‍ ക്കെതിരെ ആദ്യഘട്ടത്തില്‍ ത ന്നെ പയ്യന്നൂര്‍പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കേസന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേഡറ്റുമാരായ ഇരുവരും സൂരജിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശ ക്തമായ തെളിവുകള്‍ ലഭിച്ച സാ ഹചര്യത്തില്‍ അടുത്ത ദിവസം തന്നെ കേസന്വേഷണ സംഘം ഏഴിമല നാവി ക അക്കാദമിയിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.



No comments:

Post a Comment