Latest News

അമ്മയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

തളിപ്പറമ്പ്: ഭര്‍തൃമതിയും രണ്ട് മക്കളുടെ മാതാവുമായ ഇരുപത്തിയെട്ടുകാരി മക്കളെയും കൂട്ടി നാടുവിട്ടു. കടമ്പേരി മുതിരക്കാല്‍ സ്വദേശിനിയായ യുവതിയാണ് അഞ്ചും നാലും വയസ്സുള്ള മക്കളുമായി നാടുവിട്ടത്. കമ്പില്‍ മയ്യിലിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ്-റേ ടെക്‌നീഷ്യനായ യുവതിയാണ് ഇക്കഴിഞ്ഞ പതിനൊന്നിന് രാവിലെ മക്കളെയും കൊണ്ട് നാടുവിട്ടത്. തുടര്‍ന്ന് പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തളിപ്പറമ്പ് സി.ഐ. പി.കെ. സുധാകരനാണ് കേസന്വേഷണ ചുമതല. അതേസമയം യുവതിയും മക്കളും ബാംഗ്ലൂരിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment