Latest News

കത്തിയാളുന്ന ഗ്യാസ് സിലിണ്ടര്‍ അണക്കാന്‍ റെഡി വീട്ടമ്മമാര്‍

തൃക്കരിപ്പൂര്‍: വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തി അടുക്കളകളില്‍ വില്ല ന്മാരാകാറുളള ഗ്യാസ് അപകടങ്ങളെ എങ്ങിനെ നേരിടാം എന്ന വിഷ യത്തില്‍ ഫയര്‍ഫോഴ്‌സ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണം ശ്രദ്ധേയമായി.
അടുത്തകാലത്തായി പാചകവാതക ചോര്‍ച്ചകള്‍ ഉണ്ടായിക്കൊ ണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫയര്‍ ഫോഴ്‌സ് അധി കൃതര്‍ ഇത്തരത്തില്‍ ജനങ്ങള്‍ ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ചു വരുന്നത്. പാചകവാതക സിലിണ്ടറില്‍ തീപടര്‍ത്തി അത് അ ണക്കാന്‍ ബോധവല്‍ക്കരണ ക്ലാസില്‍ വീട്ടമ്മമാര്‍വരെ മുന്നോട്ടു വ ന്നത് കൗതുകമായി. ഗ്യാസ് സിലിണ്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ അണക്കാ നുള്ള സംവിധാനം, ദുരന്ത നിവാരണ പ്രവ ര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങളുടെ സഹകരണം എങ്ങനെയാ വണം എന്നിവയൊക്കെ ഉള്‍ പ്പെടുത്തിയാണ് പരിപാടി നടത്തിയത്. കണ്ണൂര്‍ രൂപതയുടെസാമൂഹ്യ സേവന ഗവേഷണ സംഘടനായ കെയ്‌റോസിന്റെ തൃക്കരിപ്പൂര്‍ ബഥേല്‍ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സെന്റ് പോള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി അപകടങ്ങള്‍ നേരിടാന്‍ സമൂഹത്തെ പ്രാപ് തരാക്കുന്ന ക്‌ളാസും പ്രദര്‍ശനവും നടന്നു.
തൃക്കരിപ്പൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ അസിസ്റ്റന്റ് ഓ ഫീ സര്‍ ടി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബഥേല്‍ സ്വാ ശ്രയ സംഘം പ്രസിഡന്റ് പി.ഡി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെ ന്റ് പോള്‍സ് ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് സന്ദേ ശം നല്‍കി. ടി.കെ. അരുണ്‍, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസം ഗിച്ചു. ഫയര്‍ ഫോഴ്‌സ് ഫയര്‍മാന്മാരായ കെ. ഗോപി, പി.വി. സുമേഷ്, ഇ. ഷിജു എന്നിവര്‍ ബോധവല്‍ക്കരണ ക്‌ളാസിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.











No comments:

Post a Comment