Latest News

അനുമോദിക്കുന്നു

പയ്യന്നൂര്‍: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന അത്തായിനാരായണ പൊതുവാളുടെ പതിനൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ എസ്.എസ്.എള്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന കുട്ടികളെയാണ് അനുമോദിക്കുന്നത്. കേന്ദ്ര സിലബസ്സില്‍ പരീക്ഷയെവുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കും അപേക്ഷിക്കാം. കുട്ടികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഫോണ്‍ നമ്പര്‍ സഹിതം ആഗസ്ത് അഞ്ചിന് മുമ്പായി മുനിസിപ്പല്‍ ഓഫീസിന് പിറകിലുള്ള ആംപിയര്‍ ഇന്‍സിറ്റിറ്റിയൂട്ടില്‍ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9495027947, 9446092061.

No comments:

Post a Comment