Latest News

നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം

തലശേരി: ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം നടത്തി വ രുന്ന നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മു ന്‍കൈ എടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അ തിരൂപതാ 'ാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ആശുപത്രി മാ നേജുമെന്റുമായി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണം. കേരളം പനിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദിനംപ്രതി പനി മരണം സംഭവിക്കുമ്പോള്‍ ആതുരശുശ്രൂഷാ രംഗത്ത് ഉണ്ടായി രിക്കുന്ന പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കാണാനും, അവ പരിഹരിക്കാനുമുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. വേണ്ടി വന്നാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന ആശുപത്രി മാ നേജുമെന്റിന്റെ ഭീഷിണിക്കു മുന്നില്‍ സര്‍ക്കാര്‍ മൗനം അവ ലംബിക്കുന്നതെന്ന് മനസിലാകുന്നില്ല. ന്യായമായ അവകാശങ്ങള്‍ ക്കു വേണ്ടി സമരം നടത്തുന്ന നേഴ്‌സുമാരുടെ സമരത്തിന് കത്തോലി ക്ക കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കി സമരം നട ത്തുന്ന നേഴ്‌സുമാര്‍ ആതുരശുശ്രൂഷാ രംഗത്ത് സംജാതമാ യി രിക്കുന്ന പ്രശ്‌നങ്ങളുടെ ഗൗരവം. മനസ്സിലാക്കി വിട്ടുവീഴ്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് തയ്യാറായി ആശുപത്രികളുടെ പ്രവര്‍ത്ത നങ്ങള്‍ സുഗമമാക്കാന്‍ സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല അ ദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടോണി ജോസഫ് പൂഞ്ചക്കുന്നേല്‍, ജോ ണി തോമസ് വടക്കേക്കര, ചാക്കോച്ചന്‍ കാരാമയില്‍, ബെന്നി പുതിയാമ്പുറം, പീയൂസ് പറേടം, ഡേവീസ് ആലങ്ങാടന്‍, ബേബി നെട്ടനാനി, തോമസ് മാണി കളപ്പുര, സുരേഷ് ജോര്‍ജ് കാ ഞ്ഞിരത്തുങ്കല്‍ ,ജോസഫ് പുള്ളോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment