Latest News

സി.പി.എം അക്രമം:പയ്യന്നൂരില്‍ ബി.ജെ.പി അഭയാര്‍ത്ഥി ക്യാമ്പ് തുടങ്ങി

പയ്യന്നൂര്‍: സി.പി.എമ്മുകാര്‍ പയ്യന്നൂരും പരിസരത്തുമുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് വീടുകള്‍ നഷ്ടമായ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്കായി പയ്യന്നൂരില്‍ അഭയാര്‍ത്ഥി ക്യാമ്പ് തുറന്നു പയ്യന്നൂര്‍ കാരയില്‍ ആര്‍.എസ്.എസ്. കാര്യവാഹക് പി. രാജേഷിന്റെ വീടിനോടനുബന്ധിച്ചാ ണ് ഷെഡ് പണിത് അഭയാര്‍ത്ഥി ക്യാമ്പ്തുറന്നത്. അക്രമത്തില്‍ രാജേഷിന്റെ വീടും വാഹനങ്ങളും പൂര്‍ണ്ണമാ യും നശിപ്പിച്ചിരുന്നു. പത്തോളം ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമത്തില്‍ നശിപ്പിക്കപ്പെട്ടത്. ഇതാദ്യമായാണ് ബി.ജെ.പി പയ്യന്നൂര്‍ മേഖലയില്‍ പുതിയ പ്രതിരോധമുഖം തുറന്നിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പ് ബി.ജെ. പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, കെ. രഞ്ജി ത്ത് തുടങ്ങി ദേശീയ-സംസ്ഥാന-ജില്ലാ നേതാക്കള്‍ വരും ദിവസങ്ങളില്‍ ഇവിടെ എത്തുമെന്നാ ണ് ബി.ജെ.പി നേതൃത്വം നല്‍ കുന്ന സൂചന.



No comments:

Post a Comment