Latest News

ബൈക്കില്‍ കടത്തുകയായിരുന്ന പതിനാല് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: രാത്രികാല വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന പതിനാല് കുപ്പി വിദേശമദ്യവുമായി പാപ്പിനിശ്ശേരി കാട്യത്തെ എ പ്രകാശ(30)നെ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ച് പിടികൂടി. ഇന്നലെ രാത്രി ഒമ്പതരമണിയോടെ വാഹന പരിശോധന നടത്തുകയായിരുന്ന സര്‍ക്കിള്‍ ഓ ഫീസിലെ എക്‌സൈസ് പ്രിവ ന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനന്‍,സിവില്‍ എക്‌സൈസ് ഓ ഫീസര്‍ മാരായ മനോഹരന്‍, പു രുഷോത്തമന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പാടിക്കുന്നില്‍ നിന്നും കെ.എല്‍. 13-എ.സി.169നമ്പര്‍ ബൈ ക്കില്‍ മദ്യവുമായി പോകുന്നതിനിടയിലാണ് ഇയാള്‍ എക്‌സൈ സ് സംഘത്തിന്റെ പിടിയിലായത്. 
കണ്ണൂര്‍ ഒമ്പത് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. എടക്കാട് കീഴുന്നയിലെ വി.പി. ഹാഷിറി(28)നെയാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. പ്രസന്നകുമാറും സംഘവും പാറക്കണ്ടിയില്‍ വെച്ച് പിടികൂടിയത്.

No comments:

Post a Comment