Latest News

ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ അടച്ചിട്ടു; രോഗികള്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: ജില്ലാ ആശുപ ത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് രോഗികളെ ദുരിതത്തിലാഴ്ത്തി. ഇന്നലെ ശസ്ത്രക്രിയയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിയ പ്പോഴാണ് പല രോഗികളും മു ന്നറിയിപ്പില്ലാതെ ശസ്ത്രക്രിയാ മുറി അടച്ചിട്ടതായി കണ്ടത്. ആ ശുപത്രിയിലെ അറ്റകുറ്റ പ്പണിക ള്‍ക്കായാണ് ഓപ്പറേഷന്‍ തീയേ റ്റര്‍ അടച്ചിട്ടതെന്നാണ് അധിക ൃ തരുടെ വിശദീകരണം. ചുമരിലെ ചോര്‍ച്ച അകറ്റാനും പെയ്ന്റിംഗിനുമായാണ് രണ്ട് ദി വസത്തേക്ക് ശസ്ത്രക്രിയാ മുറി അടച്ചിട്ടതെന്ന് ആശുപത്രി സൂപ്ര ണ്ട് ഡോ. സുനിതാ നന്ദന്‍ വ്യ ക്തമാക്കി. ചുമരിലെ നനവ് അധി കമാ യാല്‍ അണുബാധയ് ക്കുള്ള സാ ധ്യതയുള്ളത് കൊണ്ടാണ് പെ ട്ടെ ന്ന് അറ്റകുറ്റപ്പണി നടത്തേ ണ്ടി വ ന്നതെന്നും അടിയന്തിര ശ സ്ത്ര ക്രിയകള്‍ നടത്തുമെന്നും സൂപ്ര ണ്ട് പറഞ്ഞു.

No comments:

Post a Comment