Latest News

ഫെയ്‌സ് ബുക്ക് പ്രണയം: ആറന്മുള സ്വദേശിനി കാമുകനെ തേടി മാതമംഗലത്ത്

പയ്യന്നൂര്‍:ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനെ തേടി മാതമംഗലം ഏര്യം തെന്ന ത്തെ വീട്ടിലെത്തി. പത്തനംതിട്ട ആറന്മുളയിലെ ഇരുപത്തിയൊന്നുകാരിയായ ഡി ഗ്രി വിദ്യാര്‍ത്ഥിനിയാണ് ഏര്യ ത്തെ ഇരുപതുകാരനായ യുവാവിനെ തേടി കഴിഞ്ഞദിവസം യുവാവിന്റെ വീട്ടിലെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ രണ്ടുദിവ സം മുമ്പ് ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നതിനിടെ യുവതി പരിയാരം പോലീ സ് സ്റ്റേഷന്‍ പരിധിയിലെ ഏര്യ ത്തുണ്ടെന്ന സൂചന ലഭിക്കു കയായിരുന്നു. ഇവിടെയെത്തിയ പോലീസ് യുവതിയെ ആറന്മുളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏതാനും മാസങ്ങളായി യുവാവുമായി യുവതി ഫെയ് സ്ബുക്കിലൂടെ പ്രണയത്തിലായിരുന്നു. പ്രണയം മൂത്ത യുവതി വീട്ടുകാര്‍ അറിയാതെ നാടുവിട്ട് യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു.

No comments:

Post a Comment