Latest News

മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതി അറസ്റ്റില്‍

പയ്യന്നൂര്‍: ക്ഷേത്തില്‍ ഉത്സവം കാണാനെത്തിയ വീട്ടമ്മയുടെ നാലേകാല്‍ പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെ യ്തു.
കര്‍ണ്ണാടക കോലാര്‍ജില്ലയിലെ സുബ്ബനഹള്ളി സ്വദേശിയായ രാമുവിന്റെ ഭാര്യ സുമിത്ര(43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേ ത്രത്തില്‍ ഉത്സവം കാണാനെത്തിയ അരവഞ്ചാല്‍ പെരുന്തട്ടയിലെ പി. രജനിയുടെ നാ ലേകാല്‍ പവന്‍ തൂക്കം വരുന്ന താ ലിമാല പൊട്ടിച്ച് രക്ഷപ്പെട്ട കേ സിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
എസ്.ഐ എം.എന്‍. ബിജോയ്, എ.എസ്.ഐ. ശാര്‍ങ്ധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിനി എ ന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്തി.
പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെ യ്തു.

No comments:

Post a Comment