Latest News

നടി അക്രമിക്കപ്പെട്ട സംഭവംജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി കീഴ്‌ക്കോടതിക്കെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍വാദം പൂര്‍ത്തിയാതിനെ തുടര്‍ന്ന് വിധി പറയാനായി മാറ്റിവെച്ചു.അതേസമയം ദിലീപിന് ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി വിധിയിലെ 'സമാന മനസ്‌കര്‍ക്ക് വിധി പാഠം' എന്ന പരാമര്‍ശത്തെ ഹൈക്കോടതി അനവസരത്തി ലുള്ളതെന്ന് പറഞ്ഞ് വിമര്‍ശിച്ചു.ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിധി ഇന്ന് വൈകുന്നേരത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും നാലുതവണ പള്‍സര്‍ സുനിയും ദിലീപും ലൊക്കേഷനില്‍ പരസ്പരം കണ്ടിരുന്നുവെന്നും 2013ല്‍നടന്‍ മുകേഷിന്റെ ഡ്രൈവറായിരിക്കെയാണ് ഗൂഢാലോചന നടന്നതെന്നും കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ്‌ചെയ്യാനുണ്ടെന്നും അതിനായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും ഇടയാക്കുമെന്നും അതില്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

No comments:

Post a Comment