Latest News

കരിവെള്ളൂര്‍ ആശുപത്രിയില്‍ കിടത്തി സംവിധാനം വേണം

കരിവെള്ളൂര്‍: കരിവെള്ളൂര്‍ സി.എച്ച്.സിയില്‍ ഡോക്ടര്‍മാരുടെ രാത്രികാല സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സാ സംവിധാനം പൂര്‍ണതോതില്‍ ഒരുക്കണമെന്ന് നിടുവപ്പുറം സംഘശക്തി വായനശാലാ ആന്റ് ഗ്രന്ഥാലയം വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. വായനാശാല പ്രസിഡണ്ട് ടി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാര്‍ക്കുള്ള തുണിസഞ്ചി വിതരണം ക്ലബ്ബ് സെക്രട്ടറി വി.വി. സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു. പി. ധനരാജ്, എം.വി പവിത്രന്‍, ശ്രീവിദ്യ, ടി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment