Latest News

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം അന്വേഷണത്തിന് കോടതി ഉത്തരവ്ഗൂഢാലോചനയില്‍ അഭിഭാഷകയും

പയ്യന്നൂര്‍: റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്റെ ദുരൂഹ മരണത്തില്‍ അ ന്വേഷണം ആവശ്യപ്പെട്ട് ആക്ഷ ന്‍ കമ്മിറ്റി കണ്‍വീനര്‍ നല്‍കിയ പരാതിയില്‍ കോടതി കേസെടു ത്ത് അന്വേഷണം നടത്താന്‍ പോ ലീസിന് നിര്‍ദ്ദേശം നല്‍കി. 2011ല്‍ സപ്തംബര്‍ പന്ത്രണ്ടി ന് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് മരണപ്പെട്ട തളിപ്പറമ്പ് തൃച്ഛംബരത്തെ ക്യാപ്ടന്‍ ഡോ. കുഞ്ഞമ്പുനായരുടെ മകന്‍ പി.ബാലകൃഷ്ണ(80)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് തൃ ച്ഛംബരം സ്വദേശി പത്മന്‍ കോഴൂര്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാ സ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയിലാണ് കോട തി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. അവിവാഹിതനായ ബാലകഷ്ണന് തളിപ്പറമ്പിലും തിരുവനന്തപുരം പേട്ടയിലും സ്വത്തുവകകള്‍ ഉണ്ടെന്നും ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോള്‍ ബന്ധുക്കളെ വിവരമറിയിക്കുകയോ മൃതദേഹം കൊണ്ടുവരികയോ ചെയ്യാതെ സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.
വ്യാജ രേഖകള്‍ ചമച്ച് പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയും ഭര്‍ത്താവും ഭര്‍തൃസഹോദരിയും വില്ലേ ജ്ഓഫീസര്‍, തഹസില്‍ ദാര്‍ എന്നിവരുടെ ഒത്താശയോടെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയശേഷംതളിപ്പറമ്പിലെ സ്ഥലത്തുനിന്ന്‌ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂര്‍ തെക്കെബസാറിലെ ഒരുക്ഷേത്രത്തില്‍ നിന്നും അഭിഭാഷകയുടെ കോറോത്തെ ഭര്‍തൃസഹോദരിയുമായി മരണപ്പെട്ട ബാലകൃഷ്ണന്‍ വിവാഹം ചെ യ്തതായി സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയും ഇതുപ്രകാരം സ്വത്തും പ ണവും കൈക്കലാക്കുകയും ചെ യ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പിന്നില്‍ അഭിഭാഷകയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബാലകൃഷ്ണന്റെ മര ണംകൊലപാതകമാണെന്ന്‌സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കൊലപാതകം, കൃത്രിമ രേഖ ചമക്കല്‍, ഗൂഢാലോചന, വിശ്വാ സ വഞ്ചന തുടങ്ങിയ വകുപ്പുക ള്‍ പ്രകാരം കേസെടുത്ത പോലീ സ് പയ്യന്നൂര്‍ സി.ഐ എം.പി ആ സാദിന്റെ നേതൃത്വത്തില്‍ അന്വേഷ ണം ആരംഭിച്ചു.

No comments:

Post a Comment