Latest News

എ.ടി.എം. കവര്‍ച്ച: ഷോറൂമില്‍ നിന്ന് കാണാതായ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബ സ് സ്റ്റാന്റിന് സമീപത്തെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എം ത കര്‍ത്ത് കവര്‍ച്ചാശ്രമത്തെ ക്കുറി ച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്നുദിവസം മുമ്പ് എടാട്ടെ ഷോറൂമില്‍ ബൈക്ക് വാങ്ങാനെ ന്ന വ്യാജേന മുഖം മറച്ച് എത്തി യ യുവാവ് സ്ഥലം വിടുകയും പിന്നീട് ഷോറൂമിലെ പുതിയ ബൈക്ക് കാണാതാവുകയും ചെ യ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് കോര്‍പ്പറേഷന് ബാ ങ്കിന്റെ എ.ടി.എം മെഷീര്‍ തകര്‍ ത്ത നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ മോഷണം പോയ ബൈക്ക് ഇന്നലെ രാത്രിയില്‍ എ ടാട്ടെ ഷോറൂമിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടതോടെ ഈ യുവാവിനെ പറ്റിയുള്ള അ ന്വേഷണം ഊര്‍ജ്ജിതമാക്കി. ഏതാണ്ട് ഇതേ പ്രായത്തിലുള്ള യുവാവിനെയാണ് മുഖം മറച്ച നി ലയില്‍ എ.ടി.എം കൗ ണ്ടറിയിലെ സി.സിടിവി ക്യാമറിയില്‍ പതിഞ്ഞതെന്ന് പോലീസ് കണ്ടെത്തി.സംഭവത്തിനുശേഷം മുങ്ങിയ ഇയാള്‍ പിന്നീട് രാത്രിയോടെ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നാണ് പോലീസ് സംശയിക്കുന്നത്എ.ടി.എം. കൗണ്ടറിലെ സെ ക്യൂരിറ്റി ജീവനക്കാരന്‍ അസുഖം കാരണം അവധിയില്‍ പോയിരുന്നു. പകരം താല്‍കാലിക സെ ക്യൂരിറ്റി ജീവനക്കാരനാണ് ഉണ്ടായിരുന്നത്. സംഭവ ദിവസം ഇ യാ ള്‍ അവധിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇയാളോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് ഫെഡറല്‍ ബാങ്കിന്റെ എ,.ടിഎം കൗണ്ടര്‍ തകര്‍ത്ത കേസി ലും ഇതുവരെ ആരേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

No comments:

Post a Comment