Latest News

ധര്‍ണ്ണ നടത്തി

പയ്യന്നൂര്‍:സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മിനിമം കൂലിയും ക്ഷാമബത്ത യും അനുവദിക്കുക, ജോലിസമയം എട്ടുമണിക്കൂറായി നിശ്ചയിക്കുക, യൂനിഫോം, ലീവാനുകൂല്യംഎന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.സ്ഥാപനങ്ങള്‍ക്കും ഏജന്‍ സികള്‍ക്കും യൂനിയന്‍ ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് സ്ഥാപനങ്ങള്‍ ആവശ്യം അംഗീകരിച്ചിരുന്നു. മറ്റ് സ്ഥാപനങ്ങളും ഏജന്‍ സികളും ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. യു.വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. ആനന്ദന്‍, യു.നാരായണന്‍, കെ.നാര ായണന്‍, ഒ.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment