Latest News

തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ ഇന്ന്

പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മോട്ടോര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്, ഇന്‍ഷൂറന്‍സ് വര്‍ദ്ധന, ഡീസല്‍ വര്‍ദ്ധ, സ്വകാര്യ വാഹനങ്ങളും പാസഞ്ചര്‍ ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളില്‍ ചരക്ക് കയറ്റുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു) പയ്യന്നൂര്‍ മുനിസിപ്പല്‍ ഗുഡ്‌സ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പയ്യന്നൂര്‍ സി.ഐ.ടി.യു ഹാളില്‍ തൊഴില്‍ സംരക്ഷണ കണ്‍വെന്‍ഷന്‍ നടക്കും.
കണ്‍വെന്‍ഷനില്‍ വെച്ച് ഈവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്ക് ഉപഹാസമര്‍പ്പണവും നടക്കും.
മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡണ്ട് വി.കെ. ബാബുരാജിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ. രാഘവന്‍, കെ.കെ. ഗംഗാധരന്‍, യു.വി. രാമചന്ദ്രന്‍, രാജീവന്‍, ഇ.പി. ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പി. സുരേന്ദ്രന്‍ സ്വാഗതവും ബാബുരാജ് നന്ദിയും പറയും.

No comments:

Post a Comment