Latest News

മതേതരത്വം നിലനില്‍ക്കുന്നത് പൊതുവിദ്യാലയങ്ങളിലെന്ന് മന്ത്രി

പയ്യന്നൂര്‍: പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുംനമ്മുടെ മതേതരത്വം നിലനില്‍ക്കുന്ന ഇത്തരം പൊതുവിദ്യാലയങ്ങളിലാണെന്നും അത് നമ്മുടെ സാംസ്‌കാരിക ചിഹ്നമാണെന്നും മന്ത്രി കെ.ടി. ജലീല്‍. പെരുമ്പ ഗവ. മാപ്പിള സ്‌കൂളി ന് നഗരസഭ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളില്‍ നാനാജാതി മതസ്ഥരുടെ കുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിക്കുമ്പോള്‍ മതേതരത്വത്തിന്റെ മാതൃകയായി നിലനില്‍ക്കുന്ന ഇത്തരം പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. കൃഷ്ണന്‍ എം.എല്‍ എഅധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍ടി.കെ. ശങ്കരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ഷെറിന്‍, കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

No comments:

Post a Comment