Latest News

കരിവെള്ളൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച;ഒമ്പത് പവന്‍ കവര്‍ന്നു

പയ്യന്നൂര്‍: കരിവെള്ളൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. ഒമ്പത് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി.
ഓണക്കുന്ന് തോട്ടിച്ചാലില്‍ താമസിക്കുന്ന പരമേശ്വരത്തില്‍ ടി.പി. രവീന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്നുദിവസം മുമ്പ് വീട് പൂട്ടി രവീന്ദ്രന്റെ ചികിത്സക്കായി കുടുംബാംഗങ്ങള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. ഇന്നലെ വൈകുന്നേരം അത്യാവശ്യ സാധനങ്ങള്‍ വീട്ടില്‍ നിന്നെടുക്കാന്‍ സഹോദരന്‍ റിട്ട. എസ്.ഐ രാമചന്ദ്രന്റെ ഭാര്യ വസന്തയോട് ഫോണില്‍ പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ വസന്തയാണ് വീടിന്റെ പിന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
അകത്തെ മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് രാമചന്ദ്രനെ വിവരമറിയിക്കുകയായിരുന്നു.
അകത്തെ മുറിയിലെ അലമാര കുത്തിത്തുറന്ന മോഷ്ടാവ് രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ ന്നു. ഇരുനിലകളിലുള്ള വീടിന്റെ മുറികളിലെ സാധാനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.എ.ടി.എം. കാര്‍ഡുകളും വിലപ്പെട്ടരേഖകളും വാരിവലിച്ചിട്ട നിലയിലാണ്.രണ്ടുമാസം മുമ്പാണ് രവീന്ദ്രന്റെ മകന്‍ളെ വിവാഹം കഴിഞ്ഞത്.ആഭരണങ്ങളെല്ലാം ലോ ക്കറില്‍ സൂക്ഷിച്ചിരുന്നു. മോഷ്ടാ വ് ഇത് ലക്ഷ്യമിട്ടാണ് കവര്‍ച്ച ന ടത്തിയതെന്നാണ് സൂചന. ഹൃദ് രോഗ ബാധിതയെ തുടര്‍ന്ന് രവീന്ദ്രന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സഹോദരന്‍ ടി.പി. രാമചന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment