Latest News

സാന്ത്വന സ്പര്‍ശവുമായി എന്‍.എസ്എസ് വൊളന്റിയര്‍മാര്‍ ഹോപ്പില്‍

കരിവെള്ളൂര്‍: സാന്ത്വന സ്പര്‍ശവുമായി കരിവെള്ളൂര്‍ എ.വി.സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ പിലാത്തറ ഹോപ്പ് സന്ദര്‍ശിച്ചു. ഇവര്‍ സമാഹരിച്ച സഹായധനം ഹോപ്പ് അധികൃതര്‍ക്ക് കൈമാറി. ഹോപ്പില്‍ നടക്കുന്ന വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഹോപ്പ് ഫൗണ്ടേഷന്‍ മെമ്പര്‍ കെ.എസ്. ജയമോഹന്‍, പ്രോഗ്രാം ഓഫീസര്‍ എം.സൂരജ്, അധ്യാപകരായ പ്രഭാകരന്‍ വണ്ണാടില്‍, പി.വി. സുരേഷ്,, ടി.പി. പ്രമോദ്, രമേഷ്ബാബു പാണ്ട്യാല, ഡോ.ടി. ഗീത, സരിത ഗോവിന്ദ്, ടി.ചാന്ദ്‌നി, എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment